മുതിർന്ന കോൺഗ്രസ് നേതാവ് സുകുമാരൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി.

കാട്ടാക്കട: സ്കൂട്ടറിൽ സഞ്ചരിക്കവേ കുഴഞ്ഞുവീണ് മരിച്ച മുതിർന്ന കോൺഗ്രസ് നേതാവിന് നാടിൻ്റെ അന്ത്യാഞ്ജലി.ചെമ്പനാ കോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റും, റിട്ട:കെ.എസ്.ഇ.ബി സബ് എൻജീനയറുമായ കീഴാറൂർ എസ്.പി നിവാസിൽ വി.സുകുമാരൻ നായർക്കാണ് (73) നാടിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാര്യ: പരേതയായ പത്മകുമാരിയമ്മ. മക്കൾ: എസ്.പി ബിജു പ്രകാശ് (അസി: എൻജിനീയർ കെ.എസ്.ഇ.ബി, പട്ടം), എസ്.പി സജു പ്രകാശ് (സീനിയർ ഇൻസ്ട്രക്ടർ, ഗവ: ഐ.റ്റി.ഐ ധനുവച്ചപുരം), സന്ധ്യ പ്രഭ. മരുമക്കൾ: ജയസുധ (അസി: പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, കരമന ), ജി.സി പ്രവീണ (ആർടി ഓഫീസ്, തിരുവനന്തപുരം), അനീഷ് കുമാർ (ബിസിനസ്സ്) .

Related posts

Leave a Comment