Connect with us
48 birthday
top banner (1)

Kannur

കണ്ണൂർ ചൊക്ലിയില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

Avatar

Published

on

കണ്ണൂർ ചൊക്ലിയില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്ക

കണ്ണൂർ:ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.

Advertisement
inner ad

സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഷഫ്‌നയ ഭര്‍തൃവീട്ടുകാര്‍ ശാരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച്‌ ഞെരിച്ചതായി ഒരിയ്ക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊട്ടിപ്പാലം സ്വദേശിയായ ഷഫ്‌നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബം പ്രതികരിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

‘പാർട്ടി പുറത്താക്കിയതല്ല, മനസ്സ് മടുത്ത് സ്വയം പുറത്ത് പോയത്’: ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റ് മനു തോമസ്

Published

on

കണ്ണൂർ: പാർട്ടിയിൽ നിന്നും പുറത്താക്കിയതല്ലെന്നും സ്വയം പുറത്തു പോയതാണെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. ‌മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കി.

സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ നടപടി ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറഞ്ഞു.

Advertisement
inner ad
Continue Reading

Kannur

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

Published

on

കണ്ണൂർ:കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisement
inner ad

ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.

തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്.പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement
inner ad

സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടിa പൂളില്‍ കുളിച്ചിരുന്നു.ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

crime

കണ്ണൂരിൽ വീണ്ടും ബോംബ്

Published

on

കണ്ണൂർ: കൂത്ത്പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബുകൾ കണ്ടെത്തിയത് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകളാണെന്ന് തെളിഞ്ഞത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

Advertisement
inner ad

ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85 കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുകയാണ്.

Advertisement
inner ad
Continue Reading

Featured