ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തറിൽ സിവിൽ  ഏവിയേഷൻ ഉദ്യാഗസ്ഥനായിരുന്ന  തിരുവല്ലാ കുറ്റപ്പുഴ പള്ളത്തിൽ പി.വി.എബ്രഹാം ( 61സണ്ണി) ഹൃദയ  സ്തബനം മൂലം  നിര്യാതനായി.
 സംസ്കാരം ഒക്ടോബർ 13 ബുധൻ ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശൂശ്രൂഷകൾക്കു ശേഷം 2 മണിക്ക് കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടക്കും .
കിഡ്‌നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. തിരുവല്ല  മാർത്തോമ കോളജ് യൂണിയൻ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറിയും ആയിരു ന്നു . ഭാര്യാ ബെസ്സി എബ്രഹാം ,മക്കൾ എബിൻ, ജിബിൻ . ഫ്രണ്ടസ് ഓഫ് തിരുവല്ല പരേതന്റെ നിര്യാണത്തിൽ അനുശോചിച്ചു .

Related posts

Leave a Comment