ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് എത്തിച്ചു; പൊതു ദര്‍ശനം ആരംഭിച്ചു

കിഴക്കമ്പലം: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ ഭൗതിക ശരീരം കിഴക്കമ്പലത്ത് എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷമാണ് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് എത്തിച്ചത്. ട്വന്റി20 നഗറില്‍ കൊണ്ടുവന്ന ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം പൊതുദര്‍ശനം നീളുമെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലിരുന്ന ദീപു ഇന്നലെയാണ് മരിച്ചത്. പ്രതികളായ ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ്, പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ, പാറാട്ട് സൈനുദീൻ, നെടുങ്ങാട്ട് ബഷീർ എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.

Related posts

Leave a Comment