crime
ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം:കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയി ക്കുന്നതായി എസ്എച്ച്ഒ ടി.എ സ്.റെനീഷ് പറഞ്ഞു. ദമ്പതികൾക്കു മക്കളില്ല.
crime
മൂന്നുവയസുകാരന അദ്ധ്യാപിക ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
കൊച്ചി: കൊച്ചിയില്‍ മൂന്നുവയസുകാരന് ക്രൂര മര്‍ദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരല്‍ പ്രയോഗം നടത്തുകയായിരുന്നു.
അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനായിരുന്നു മര്‍ദനമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറം ചൂരല്‍ കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു അധ്യാപിക. സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Alappuzha
ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു
ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംഗ്ഷന് സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്.കിടപ്പ് രോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക്(73) ഗുരുതര പൊള്ളലേറ്റു.
ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു.
പുലർച്ചെയോടെ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠൻ ജീവനൊടുക്കിയത്.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയേയും മകനേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
crime
അമിത ജോലി ജോലി ഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ പിതാവ്
കൊച്ചി: അമിത ജോലി ജോലി ഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ്. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് സിബി ജോസഫ് പറഞ്ഞു.
സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണെന്ന് പിതാവ് പറഞ്ഞു. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും. അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടിവന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.
പല ദിവസങ്ങളിലും അന്ന ഉറങ്ങാറുണ്ടായിരുന്നല്ല. അവള്‍ താമസിക്കുന്ന സ്ഥലത്ത് പത്ത് മണിവരെയേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. താമസിച്ചു വരുന്നതുകൊണ്ട് അന്ന പലപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്കവും കൃത്യസമയത്ത് ഭക്ഷണവുമില്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും പിതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login