മരണം – അജീഷ് മുണ്ടൂർ ; കവിത വായിക്കാം

മരണം

മനമൊരുമായാ-
പ്രപഞ്ചമതിനുള്ളിലാടുന്നു –
കരിനിഴൽ ചിത്രങ്ങൾ
കദനം ചാലിച്ചെഴുതിയന്ത്യഗാനം പാടി മൂക സന്ധ്യയും
മാഞ്ഞു പോയി.
മൗനം നെയ്ത കൂട്ടിനുള്ളിൽ
മയങ്ങാതെ കനവുകളകന്നു പോയി .
മോഹങ്ങൾ വീണുടഞ്ഞ നേരം ചിരാതിലാളുന്ന വെട്ടം .
കെടുത്തി തെന്നലുമകന്നു പോയി .
പടിവാതിലോരത്ത്
പതുങ്ങി മരണമെത്തി വിളിക്കുന്നു.
ശൂന്യതയെ പുണരാൻ
ഭയന്നാത്മാവ് തേങ്ങുന്നു .
തിരികേ വിളിക്കും നേരം
പോകാതെ വയ്യല്ലോ.
ഇരുളിന്റെ തടവറയിൽ മയങ്ങാൻ

Related posts

Leave a Comment