തുറവൂർ: ട്രെയിനിന് മുന്നിൽപ്പെട്ട മകനും ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പിതാവും ട്രെയിനിടിച്ച് മരിച്ചു. അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുളിത്തറ വീട്ടിൽ പുരുഷൻ (58) മകൻ നിധീഷ് (28) എന്നിവരാണ് മരിച്ചത്. തീരദേശ റെയിൽവെ പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽ വെ ഗേയ്റ്റിനു വടക്ക് ഭാഗത്ത് ഇവരുടെ വീടിനു സമീപത്ത് വച്ച് ഇന്നലെ രാവിലെ 9 മണിക്ക് ജനശദാബ്ദിദി ട്രെയിൻ ഇടിച്ചായിരുന്നു അപകടം. ട്രെയിൻ വരുന്നതറിയാതെ ഹെഡ് ഫോൺ കാതിൽ വച്ച് റെയിൽവെ പാളത്തിലൂടെ നടന്നു പോകുകയായിരുന്ന മകനെ ട്രെയിൻ വരുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തു വച്ചുതന്നെ ഇരുവരും മരിച്ചു. സംസ്ക്കാരം നടത്തി. അരൂർ പോലീസ് കേസെടുത്തു.
ട്രെയിൻ ഇടിച്ച് അച്ഛനും മകനും മരിച്ചു
