കണ്ണൂര്‍ ജയിലില്‍ മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മാരകായുധങ്ങളും മൊബൈൽ ഫോണും രാഷ്ട്രീയ കോലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരുടേതാണെന്നു സംശയം. ഇവരെ കാണാന്‍ പല അവസരങ്ങളില്‍ ജയിലിലെത്തിയവര്‍ കൊണ്ടുന്നതാണോ ഇവയെന്ന് അന്വേഷിക്കുന്നതായി ജയില്‍ അധികൃതര്‍. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികള്‍ പുറത്തേക്കു നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും ഈ ജയിലില്‍

പതിവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment