Kottayam
കോട്ടയത്ത് കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവിന് ദാരുണാന്ത്യം
കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് (45) മരിച്ചത്.കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം പടിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
കോട്ടയം മെഡിക്കൽ കോളേജ് – ഗാന്ധിനഗർ റോഡിൽ കട നടത്തുകയാണ് ഇദ്ദേഹം. രാത്രിയിൽ കടയടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം എന്ന് കരുതുന്നു.കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതെന്നാണ് സംശയം.കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.കുറവിലങ്ങാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Featured
തലയോലപ്പറമ്പിൽ ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി
വൈക്കം: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപം ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പിടിച്ച്ചെടുത്തതിൽ വിദേശ കാൻസികളും ഉണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) ആണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നും പുനലൂർക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാൾ.
crime
ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം:കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയി ക്കുന്നതായി എസ്എച്ച്ഒ ടി.എ സ്.റെനീഷ് പറഞ്ഞു. ദമ്പതികൾക്കു മക്കളില്ല.
Global
ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രൻ
കോട്ടയം: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരപുത്രൻ ജിന്‍സണ്‍ ചാള്‍സ്. ആന്റോ ആന്റണി എംപിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മകനാണ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ കായിക മന്ത്രിയായി ചുമതലയേല്‍ക്കുന്ന ജിന്‍സണ്‍ . ഇത് ആദ്യമായാണ് ഒരു ഇന്ത്യാക്കാരന്‍ ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം നേടുന്നത്.
കായിക വകുപ്പിന് പുറമെ കല, സംസ്‌കാരം, യുവജന ക്ഷേമം, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ്, വെറ്ററന്‍സ് തുടങ്ങി പ്രധാന വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത്.ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ഇടം നേടിയത്. മന്ത്രി ലിയ ഫിനോച്ചിയാരോ ആണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. സാമൂഹിക സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
2011 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയാണ് മത്സരിച്ച് ജയിച്ചത്. നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ച്ചററായും സേവനം അനുഷ്ഠിച്ച് വരവെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login