യുവതിയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിൽ അടച്ച നിലയിൽ

തിരുപ്പുർ: സ്യൂട്ട്‌കെയ്‌സിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് റോഡരികിലെ അഴുക്കുചാലിൽ സ്യൂട്ട്‌കെയ്‌സിൽ അടച്ച നിലയിൽ കണ്ടെത്തിയത്. യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയിൽ ടാറ്റു പതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ധാരാപുരം റോഡിൽ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിർമിച്ച നാലുവരിപ്പാതയോടു ചേർന്നുള്ള അഴുക്കുചാലിലാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്. ഇതിൽ രക്തക്കറ കണ്ട് സംശയം തോന്നിയ നാട്ടുകാർ ഉടൻ തിരുപ്പൂർ റൂറൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Related posts

Leave a Comment