കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം


മലപ്പുറം : കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡറുടെ 103-ാം ജന്‍മദിനത്തില്‍ അനുസ്മരണ സമ്മേളനവും ഓട്ടോബസ് തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി. ഡി.സി.സി ഒഫീസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി ഹംസ അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യ അതിഥിയായിരുന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍ ലീഡര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി ബാബുരാജ് സ്റ്റഡി സെന്റര്‍ ജില്ല വൈസ് ചെയര്‍മാന്‍ സുധീര്‍ കോട്ടക്കല്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കന്‍മാര്‍ പങ്കെടുത്തു. മലപ്പുറം നിയോജകമണ്ഡലം ചെയര്‍മാന്‍ സി.കെ നിസാര്‍ സ്വാഗതവും കെ.പി സുനില്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment