ഡി സി സി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി

പഴയങ്ങാടി. കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ ഓഫീസായ കോൺഗ്രസ്‌ ഭവനിൽ ഒരുക്കിയ ലൈബ്രറിയിലേക്ക് ദുബായ് ചിരന്തന പബ്ലിക്കേഷൻ പുസ്തകങ്ങൾ കൈമാറി. ഡി സി സി ഹാളിൽ പ്രസിഡന്റ്‌ സതീശൻ പാച്ചേനിക്കു ചിരന്തന പ്രസിഡന്റും ഇൻകാസ് യൂ എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി പുസ്തകങ്ങൾ കൈമാറി. ചിരന്തന പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് നൽകിയത്.

Related posts

Leave a Comment