തൃശ്ശൂർ ഡി സി സി ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.

വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക.
കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തണം തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച തൃശ്ശൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി. ലോകമെമ്പാടുമുള്ള തൃശ്ശൂർ ജില്ലക്കാരായ ഓ ഐ സിസി, ഇൻകാസ് , ഐ ഓ സി തുടങ്ങി കോൺഗ്രസ്സ് അനുകല സംഘടന നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു. സംഗമം Udf കൺവീനർ എം എം ഹസ്സൻ ഉത്ഘാടനം ചെയ്തു. മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് പ്രവാസികളുടെ യാത്ര പ്രശ്നത്തിൽ അടിയന്തിരമായി ഇടപടണമെന്ന എം എം ഹസ്സൻ ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് ശ്രീ എം പി വിൻസെന്റ് ആദ്യക്ഷത് വഹിച്ച യോഗത്തിൽ തൃശ്ശൂർ എംപി ശ്രീ ടി എൻ പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി യാത്ര വിലക്കും വാക്സിനേഷൻ തുടങ്ങിയ വിഷയങ്ങളെ അടിസ്‌ഥാനപെടുത്തി പ്രമേയം ഇൻകാസ് UAE പ്രസിഡന്റ് ടി എ രവീന്ദ്രൻ യോഗത്തിൽ അവതരിപ്പിച്ചു. ഡിസിസി ജനറൽസെക്രട്ടറിമാരായ രവി ജോസ് താണിക്കൽ, സജി പോൾ മാടശ്ശേരി, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്,  ഇൻകാസ് ഓഐസിസി നേതാക്കന്മാരായ എൻ പി രാമചന്ദ്രൻ, സുരേഷ് ശങ്കർ, എ പി മണികണ്ഠൻ, ജലിൻ തൃപ്രയാർ, നസീർ തിരുവത്ര, അലക്സാനിയോ ആന്റോ, ശ്രീധർ തേറമ്പിൽ, കെഎം അബ്ദുൽ മനാഫ്  തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വിദേശ രാജ്യങ്ങളിലെ വ്യവസായ പ്രമുഖൻ ഡോക്ടർ അൻവർ അമീൻ, മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ  , പ്രൊഫസർ  Dr. ജസ്റ്റിൻ പോൾ എന്നിവർ ഈ ഓണ്ലൈൻ യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രശസ്ത ഗായകൻ ശ്രീ ഫ്രാങ്കോ സൈമന്റെ(അമേരിക്ക) പ്രാർത്ഥന ഗീതത്തോടെ യോഗം ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ ഈ ഓണ്ലൈൻ സംഗമത്തിന്റെ ഭാഗമായി

Related posts

Leave a Comment