Connect with us
48 birthday
top banner (1)

Kuwait

മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെഡേ കെയർ സർജറിഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്റർ ൽ ഡേ കെയർ സർജറി ഡിപ്പാർട്മെന്റ്ഉദ്ഘാടനം ചെയ്തു. കുവൈറ്റ്‌ പാർലിമെന്റ് മെമ്പർ അഹ്മഫ് മഹമൂദ് അസ്‌കർ, ഡോ. അലി സദാഹ്, ഫഹദ് അൽ ഖന്ദരി, ഇന്ത്യ, ഫിലിപ്പിൻസ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ഐ.ബി.പി.സി. പ്രതിനിധികള്‍, വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ ചേര്‍ന്നാണ് ആധുനിക സാങ്കേതിക സജ്ജീകരണങ്ങളോടെ ഒരുക്കിയിട്ടുള്ള ഡേ കെയർ സർജറി ഡിപ്പാർട്മെന്റ് ഉദ്ഘാനം നിര്‍വഹിച്ചത്. മെട്രോ മെഡിക്കൽ ഗ്രുപ്പ് ചെയർമാനും സി. ഇ. ഓ. യുമായ ശ്രി മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ എന്നിവരും സന്നിഹിതരായിരുന്നു.

പ്രശസ്തരും നിരവധി വർഷങ്ങളുടെ സേവന പരിചയവും ഉള്ള സർജൻമാരായ ഡോ.ദേവിദാസ് ഷെട്ടി (കൺസൾട്ടന്റ് ജനറൽ സർജൻ & ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്), ഡോ.അലിഷർ (ജനറൽ & ലാപ്രോസ്കോപ്പിക് സർജൻ), അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.റഫീക്ക് (സ്പെഷ്യലിസ്റ്റ്), ഡോ. തമന്ന എന്നിവരുടെ നേതൃത്വത്തിൽ സർജറികൾ നിർവഹിക്കും. എൻഡോസ്കോപ്പി, ലാപ്രോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമ്മം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, നേത്രവിഭാഗം തുടങ്ങിപിത്താശയ സംബന്ധമായ അ ടക്കം മറ്റ് 180ൽപരം ഡേ കെയർ സർജറികൾ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടി ക്രമീകരിച്ചിരിക്കുന്ന മെട്രോയിലെ ഓപ്പറേഷൻ തിയേറ്ററുകളിൽ ചെയ്യാൻ സൗകര്യങ്ങളുണ്ട് എന്ന് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.

Advertisement
inner ad

അടുത്ത 2 മാസത്തേക്ക് ജനറൽ സർജന്റെ സൗജന്യ കൺസൾട്ടേഷൻ, 30% കിഴിവോടെ പ്രിസർജറി ലാബ് ടെസ്റ്റുകൾ, വിറ്റാമിൻ ഡി , ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ (ടോട്ടൽകൊളസ്ട്രോൾ, എൽ.ഡി.എൽ, എച്ച്.ഡി.എൽ,വി.എൽ.ഡി.എൽ, ട്രൈഗ്ലിസറൈഡുകൾ), ക്രിയേറ്റിനിൻ, എസ്. ജി. പി. ടി. (ആൾട്) , യൂറിക് ആസിഡ് , യൂറിൻ , സിബിസി, ഇ.സി.ജി, രക്തസമ്മര്ദ്ദം, ജിപി കൺസൾട്ടേഷൻ ഉൾപ്പെടെ 12 ദിനാറിന്റെ ഫുൾ ബോഡി ചെക്കപ്പ് എന്നിവ ഡേ കെയർ സർജറി വിഭാഗത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളായി മെട്രോ ഗ്രുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സാരഥി റിഗ്ഗായ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു !

Published

on

കുവൈറ്റ് സിറ്റി : സാരഥി റിഗ്ഗായ് യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച അബ്ബാസിയ സാരഥി ഹാളിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ സനേഷ് ശിവൻ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗം ഷിബു സുകുമാരൻ സ്വാഗതം ആശംസിച്ചു. സാരഥി പ്രസിഡന്റ് ശ്രീ.അജി കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സുജിത് പുലപ്പാടി സംഘടനയുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വനിതാ വേദി റിപ്പോർട്ട് സെക്രട്ടറി ഹിമഷിബുവും, വനിതാ വേദിട്രഷറർ ജ്യോതി വിനോദ് വരവ് ചെലവ് കണക്കും ,  ശ്രേയ ശീനിവാസൻ ഗുരുകുലം റിപ്പോർട്ട്ഉം അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി യുണിറ്റ് കൺവീനർ അരുൺരാജു, ജോ.കൺവീനർ സനേഷ് ശിവൻ, സെക്രട്ടറി രഞ്ജിത് മോഹൻ, ജോ. സെക്രട്ടറി അജേഷ് ഗോപി ,ട്രഷറർ മനു ശശിധരൻ, ജോ. ട്രഷറർ വിനീത്‌, എക്സിക്യുട്ടീവ് അംഗം ഷിബു സുകുമാരൻ , യൂണിറ്റ് മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായി രാജേന്ദ്രപ്രസാദ് രാജേഷ്, സജിമോൻ രാഘവൻ, എന്നിവരെയും വനിതാ വേദി കൺവീനർ ഹിമഷിബു, ജോ.കൺവീനർ ശീതൾ സനേഷ്, സെക്രട്ടറി രജനി രാജു, ജോ. സെക്രട്ടറി പ്രബിജ അജേഷ്, ട്രഷറർ സ്മിനിതാ രാജീമോൻ, ജോ. ട്രഷറർ ജയകുമാരി എന്നിവരെയും തെരെഞ്ഞെടുത്തു. സാരഥി പ്രസിഡണ്ട് ശ്രീ അജി കെ ആർ ,ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, വനിതാ വേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത്, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് ,സിൽവർ ജൂബിലി കൺവീനർ സുരേഷ് കെ മറ്റ് മുതിർന്ന അംഗങ്ങൾ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ജയകുമാരി നന്ദി രേഖപ്പെടുത്തി.
Continue Reading

Kuwait

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ പോപ്പിൻസ് ആസിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിന് യൂണിറ്റ് കൺവീനർ ശ്രീ. ഷാജി ശാമുവൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ ശ്രീ സജിമോൻ തോമസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ശ്രീ. അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ ബിനിൽ ടി. ഡി. സംഘടനയുടെ പ്രവർത്തന ത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ ഒഴിവിലേക്ക് ശ്രീ. അൽഅമീൻ, ശ്രീമതി ഷമ്നാ അൽ അമീൻ, ശ്രി.ജിതേഷ് രാജൻ, ശ്രീ സ്റ്റാൻലി, ശ്രീ. അനിബാബു, ശ്രീ. ജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് ട്രഷറർ ശ്രീ. തമ്പി ലൂക്കോസ് സംസാരിച്ചു. ചടങ്ങിൽ പിന്നീട് വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി രഞ്ജന ബിനിൽ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ.അനിൽകുമാർ, സംഘടനാ സെക്രട്ടറി ശ്രീ ലിവിൻ വർഗീസ്, സ്പോട്സ് സെക്രട്ടറി ശ്രീ. റജിമത്തായി, അബ്ബാസിയ യൂണിറ്റ് കൺവീനർ ശ്രീ. ഷാജി സാമുവൽ, മംഗഫ് യൂണിറ്റ് കൺവീനർ ശ്രീ. നൈസാം റാവുത്തർ, സാൽമിയ യൂണിറ്റ് കൺവീനർ ശ്രീ അജയ് നായർ, വനിതാ വേദി ട്രഷറർ ശ്രീമതി ഗിരിജ, ഫെസ്റ്റ് ജന.കൺവിനർ ശ്രീ. ശശികർത്താ, ഡോ. സുബു തോമസ് എന്നിവർ യൂണിറ്റിന് ആശംസകൾ അർപ്പിച്ചു. ശ്രീ രാജുവർഗ്ഗീസ് യോഗത്തിന് നന്ദി പ്രകാശനം നടത്തി.

Advertisement
inner ad
Continue Reading

Kuwait

വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുള ങ്ങര ക്ക് ആദരമർപ്പിച്ച് ഒഐസിസി !

Published

on

കുവൈറ്റ് സിറ്റി : പ്രഥമ വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആദരം നൽകി ഒഐസിസി കുവൈറ്റ് സ്വീകരണ സമ്മേളനമൊരുക്കി. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒഐസിസി യുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രീ ബി എസ് പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതം പറഞ്ഞു. ഒഐസിസി മിഡ്‌ഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി നിലവിളക്ക് തെളിയിച്ചുകൊണ്ട് സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുവൈറ്റി ലെയും ഗൾഫ് രജ്ജ്യങ്ങളിലെയും മാത്രമല്ല പ്രവാസി സമൂഹത്തിന്നകമാനം ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര. അദ്ദേഹത്തിന് വീക്ഷണം പ്രഥമ പ്രവാസി പുരസ്‌കാരം നൽകിയത് തീർത്തും ഉചിതയുമായി എന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. നമ്മുടെ ദേശീയത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്‌ജ്യത്തെ ജനങ്ങളെ ആത്മവിശ്വാസത്തോടെ ഒന്നിപ്പിച്ച്‌ നിർത്തുന്നതിനായി രാഹുൽഗാന്ധി രാജ്ജ്യമാകെ സഞ്ചരിച്ചുകൊണ്ട് അത്യധ്വാനം ചെയ്യുകയാണ്. ഓരോഇന്ത്യക്കാരനും അദ്ദേഹത്തിന് പിന്തുണ നൽകേണ്ട സമയമാണിത്. അദ്ദേഹം തുടർന്നു.

ശ്രീ വർഗീസ് പുതുകുളങ്ങരയെ കുറിച്ചുള്ള പ്രശംസാ പത്രം സുരേഷ് മാത്തുർ അവതരിപ്പിച്ചു. കെഎംസിസി നേതാവ് ഫാസിൽ കൊല്ലം, ഒഐസിസി ഭാരവാഹികളായ മനോജ് ചണ്ണപ്പേട്ട, ജോയ് കരവാളൂർ , ഋഷി ജേക്കബ് എന്നിവർക്ക് പുറമെ സാമൂഹിക പ്രവർത്തകരായ ശ്രീ സിദ്ദിഖ് വലിയകത്ത്, മനോജ് നന്ത്യാലത്ത്, ഡോ. അമീർ അഹമ്മദ് തുടങ്ങിയവരും ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസയുമായെത്തി. വീക്ഷണത്തിന് വേണ്ടി കൃഷ്ണൻ കടലുണ്ടി, വുമൺസ് വിങ്ങിനു വേണ്ടി ഷെറിൻ ബിജു, യുത് വിങ് നു വേണ്ടി ജോബിൻ ജോസ്, വർഗീസ്പോൾ (പോപ്പിൻസ്) തുടങ്ങിയവരും ഹൃദ്യമായ വാക്കുകൾ കൊണ്ട് ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസകളർപ്പിച്ചു. ഒഐസിസി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറി മാരും യൂത്ത് വിങ്, വുമൺസ് വിങ് തുടങ്ങിയ പോഷക സംഘടനകൾക്കു വേണ്ടിയും ശ്രീ വേജസ് പുതുകുളങ്ങരയെ ഹാരാർപ്പണം ചെയ്തു .

Advertisement
inner ad


സഹപ്രവർത്തകരുടെയും ഒഐസിസി അംഗങ്ങളുടെയും പൂർണ്ണമായ പിന്തുണക്കും ആശംസകൾക്കും വികാര നിർഭരമായ വാക്കുകളോട് വര്ഗീസ് പുതുക്കുളങ്ങര സന്തോഷം രേഖപ്പെടുത്തി. ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആലംബ ഹീനരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യസ് ബാൻഡ് ഒരുക്കിയ ഗാന വിരുന്ന് ഹൃദ്യമായി. ഒഐസിസി സെക്രട്ടറി എം എ നിസ്സാം കൃതജ്ഞത രേഖപ്പെടുത്തി.

Continue Reading

Featured