പകൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു

ആമ്പല്ലൂർ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,
ഭരണ തണലിലെ CPM-DYFI അധോലോക മാഫിയക്കുമെതിരെ കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സ് പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ പകൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ചിത്ത് രാജൻ അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധ സമരം ഡി. സി. സി. ജനറൽ സെക്രട്ടറി അഡ്വ: റീസ് പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു. കർഷകതെഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അരുൺ മോഹൻ സ്വാഗതവും സണ്ണി ജോർജ്ജ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ആർ ഹരി, സാജു ഐസക്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ, മെമ്പർമാരായ കെ. എസ് രാധാകൃഷ്ണൻ, ബിനു പുത്തേറ്റ്, ശശികുമാർ, ജലജ മണിയപ്പൻ, സുനിത,ജെസ്സി,രാജൻ, ഹസീന, അബ്ദുൾ ഷമീർ,നിയോജക മണ്ഡലം സെക്രട്ടറിമാരായ അജി കെ.കെ, ജോമോൻ ജോയ്, ലിജോ ജോർജ്ജ്, മണ്ഡലം പ്രസിഡൻ്റുമാരായ സ്റ്റാലിൻ മാത്യു, രാഹുൽ സുകുമാരൻ, റോബിൻ തോമസ്, വിമൽ കെ ബാബു, ബിബി. എം. ബാബു,അനസ് മഞ്ചക്കരി, എന്നിവർ പ്രതിക്ഷേധ സമരത്തിന് നേതൃത്തം നൽകി.

Related posts

Leave a Comment