Kuwait
ഡേ ഫ്രഷ് 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു !
കുവൈറ്റ് സിറ്റി : ഡേ ഫ്രഷ് വെജിറ്റബിൾ ശൃംഖലയുടെ 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു. അബ്ബാസിയയിൽ ഏറ്റവും ജനത്തിരക്കേറിയ ബ്ലോക്ക് നാളിലെ സ്ട്രീറ്റ് നാലിൽ കൊച്ചിൻ സ്റ്റുഡിയോക്കു സമീപത്താണ് ഡേ ഫ്രഷ് വെജിറ്റബിൾന്റെ 25 – മതുംഅബ്ബാസിയയിലെ ആറാമതുമായ ഔട്ട്ലെറ്റ് ഉദ്‌ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. നാട്ടിലെ നിന്നും നേരിട്ട് എത്തിക്കുന്ന വിഷമുക്ത പച്ചക്കറികൾ ആകർഷകമായ നിരക്കിൽ ഡേ ഫ്രഷ് ന്റെ പ്രത്യേകതയാണ്. പച്ചക്കറികൾക്ക് പുറമെ നിലവാരമുള്ള പലവ്യഞ്ജനങ്ങളും ഡേ ഫ്രസ്ന്റെ വിവിധ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.അരി പലവ്യഞ്ജനമടക്കം ഓണത്തിന് വേണ്ട എല്ലാ വിധ പച്ചക്കറികളും പ്രത്യക ഓഫറുകളിലും സ്‌പെഷൽ നിരക്കുകളിലും ഡേ ഫ്രഷിന്റെ എല്ലാ ഔട്ടലെറ്റുകളിലും ലഭ്യമാണെന്ന് സി ഇ ഓ കൂടിയായ ഡേ ഫ്രഷ് കൺട്രി ഹെഡ് ശ്രീ ദിലീപ് കുമാർ അറിയിച്ചു.
ഹ്രസ്വ കാലം കൊണ്ട് മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്റെയകമാനം വിശ്വാസ്യത നേടി പ്രശസ്തിയിലേക്ക് കുതിക്കുന്ന ‘ഡേ ഫ്രഷ്’ അതിവേഗമുള്ള വളർച്ചയുടെ പാതയിലാണ്. അബ്ബാസിയക്ക് പുറമെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബുഹലീഫ, മംഗഫ്, സാൽമിയ, മഹബൂല, ഫർവാനിയ, റിഗ്ഗയ് എന്നിവിടങ്ങളിലും ഡേഫ്രഷ്ന്റെ നിരവധി ബ്രാഞ്ചുകളുണ്ട്. ഗുണനിലവാരമുള്ള പച്ചക്കറികൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതിന് ഡേ ഫ്രഷ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ ദിലീപ് കുമാർ വെളിപ്പെടുത്തി.സാമൂഹ്യ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും ഉപഭോക്താക്കളുമടക്കം ഉദ്‌ഘാടനവേളയിൽ ധാരാളം പേര് സന്നിഹിതരായിരുന്നു.
Kuwait
രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.
Kuwait
ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്, സുനി ജോർജ്ജ്. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ് (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.
Kuwait
കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ് ശ്രീ ഡോജി മാത്യു കൈമാറി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education1 month ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login