Connect with us
48 birthday
top banner (1)

News

ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Avatar

Published

on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരമാണ് വാര്‍ണറിന്‍റെ അവസാന അന്താരാഷ്ട്ര മത്സരവും. ആ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണറിന് നേടാനായത്.

ഓസ്‌ട്രേലിയയ്ക്കായി സീനിയര്‍ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 383 മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചത്. 112 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലുമാണ് ഓസീസ് താരം കളത്തിലിറങ്ങിയത്.ടെസ്റ്റില്‍ 8786 റണ്‍സും ഏകദിനത്തില്‍ 6932 റണ്‍സും ടി20യില്‍ 3277 റണ്‍സുമെടുത്തിട്ടുണ്ട് വാര്‍ണര്‍. 2015ലും 2023ലും ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു വാര്‍ണര്‍.

Advertisement
inner ad

2021 ടി20 ലോകകപ്പ് കിരീടം നേടിയ ടീമിലും കഴിഞ്ഞ തവണ ലോകടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീടം വിജയിച്ച ടീമിലും അംഗമായിരുന്നു.ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച വാര്‍ണര്‍ ഈ ലോകകപ്പായിരിക്കും തന്‍റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad

Ernakulam

പെരിയാറിലെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനേക്കാൾ 2. 2 മീറ്റർ ഉയരത്തിൽ

Published

on

ആലുവ: സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ് പെരിയാറിലെ ജലനിരപ്പ്. പുഴയിലെ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന് ഇറങ്ങിയ വെള്ളം വീണ്ടും കയറിയതിനാൽ പുഴയോരത്തു ബലിതർപ്പണം പുനരാരംഭിച്ചില്ല. പാർക്കിങ് ഏരിയയിലെ പിൽഗ്രിം സെന്ററിലാണ് പിതൃകർമങ്ങൾ നടന്നത്.

Continue Reading

National

വിൻഡ് ഷീൽഡിൽ ഫാസ്ടാ​ഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ ഈടാക്കുമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ ഭാഗത്ത് വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്.

ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർ​ഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു.

Advertisement
inner ad
Continue Reading

News

കര്‍ണ്ണാടകയിലെ മണ്ണിടിച്ചില്‍: അര്‍ജുനെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തിവരികയാണെന്ന് പി.എ. മുഹമ്മദ് റിയാസ്

Published

on

തിരുവനന്തപുരം: കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അര്‍ജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോഴിക്കോട് കലക്ടര്‍ ഏകോപപ്രവര്‍ത്തനം നടത്തിവരികയാണ്.അര്‍ജുനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement
inner ad
Continue Reading

Featured