Idukki
മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു
ഇടുക്കി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിൽ നീലന്താനത്ത് അമ്മിണി ആണ് കൊല്ലപ്പെട്ടത്. എൺപത്തിരണ്ട്‍ വയസ്സായിരുന്നു. സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മാനസിക രോഗിയാണെന്നാണ് പോലീസ് അറിയിച്ചത്. കഴുത്തിനും തലയിലും വെട്ടിയാണ് പ്രതി ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Idukki
മറിയക്കുട്ടിക്ക് കെപിസിസി
വീട് നിർമ്മിച്ച് നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുമെന്ന് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു മാസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കും.
ഭരണത്തിന്റെ മുഴുവൻ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്. നവകേരള സദസ് അശ്ലീലമായി തുടരുന്നു. മുഖ്യമന്ത്രിക്ക് ഷോ കാണിക്കാൻ വേണ്ടി നടത്തുന്ന ജനസദസ്സ് പാർട്ടി ഫണ്ട് ഉപയോഗിച്ച് നടത്തണം. അല്ലാതെ, പാവപ്പെട്ട നിക്ഷേപകരുടെയും സഹകരണ സ്ഥാപനങ്ങളിലെയും പണം ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ഗുണ്ടാ സദസ് സംഘടിപ്പിക്കേണ്ടതെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി ആരെയാണ് യഥാർത്ഥത്തിൽ കാണുന്നത് ?മന്ത്രിമാർക്ക് എന്താണ് റോൾ ? പരാതി പറയാൻ വരുന്നവർക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നുണ്ടോ? ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ മതിയെങ്കിൽ എന്തിനാണ് ഈ മാമാങ്കം നടത്തുന്നതെന്നും പരാതികൾ സർക്കാർ ഓഫീസിൽ കൊടുത്താൽ പോരെയെന്നും കെ.സുധാകരൻ ചോദിച്ചു. നവകേരള സദസിൽ പങ്കെടുക്കണ്ടായെന്നും യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ പണം നൽകരുതെന്നും യോജിച്ചെടുത്ത തീരുമാനമാണ്. അത് തിരസ്‌കരിച്ച് നവകേരള സദസിൽ പങ്കെടുക്കുകയോ, അതിന് പണം നൽകുകയോ ചെയ്യുന്നത് ഏത് കൊമ്പനായാലും നടപടിയെടുക്കും.
കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകർക്ക് ജീവൻ രക്ഷിക്കാനായത് ആയുസിന്റെ ബലം കൊണ്ടാണ്. സിപിഎം ഗുണ്ടകളുടെ ആക്രമത്തെ ജീവൻ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രി മനുഷ്യനാണോ? മുഖ്യമന്ത്രി തലതിരിഞ്ഞ നയം തിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധ സമരം ഇനിയും തുടരും. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയം പാർട്ടി പരിശോധിക്കും. വ്യാജ രേഖയും ഐഡികാർഡും ഉണ്ടാക്കിയും കള്ളവോട്ട് ചെയ്തും സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സിപിഎമ്മിന്റെ നടപടിയെ കുറിച്ച് ആർക്കും പരാതിയില്ലെയെന്നും സുധാകരൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടവുമായി താൻ സംസാരിച്ചു. താൻ വിശ്വാസപൂർവ്വം കാണുന്ന യുവനേതാവാണ് രാഹുൽ.
യൂത്ത് കോൺഗ്രസ് വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നും സുധാകരൻ പറഞ്ഞു.
Idukki
ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മറിയക്കുട്ടി. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. മറിയക്കുട്ടി നേരിട്ട് ഹാജരായി ഹര്‍ജി നല്‍കുകയായിരുന്നു. ആകെ 10 പ്രതികളാണുള്ളത്. വ്യാജ വാർത്ത നൽകിയ ഏരിയ ലേഖകൻ ഷംനാസ് പുളിക്കൽ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ന്യൂസ് എഡിറ്റർ എം ഒ വർഗീസ്, ഇടുക്കി ബ്യൂറോ ചീഫ് കെ റ്റി രാജീവ് എന്നിവരാണ് ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, സിപിഎം പ്രവർത്തകരായ ജസ്റ്റിൻ കുളങ്ങര, എൻ ബ്രിനേഷ്, ടി കെ മോഹനൻ, അനസ് തച്ചനാല്‍, കെ എ ഹാരിസ് എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്.
Idukki
‘നാല് മാസത്തെ പെൻഷൻ കിട്ടേണ്ടിടത് ഒരു മാസത്തെ പെൻഷൻ കിട്ടിയിട്ട് എന്ത് കാര്യം’

ബാക്കി പെൻഷൻ തുക നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന്; മറിയക്കുട്ടി
ഇടുക്കി: കേരളത്തിൽ മുടങ്ങിയിരിക്കുന്ന
പെൻഷൻ എല്ലാവർക്കും ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മറിയക്കുട്ടി. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകിയ ഒരു മാസത്തെ പെൻഷൻ കൊണ്ട് എന്തു ചെയ്യാൻ ആണെന്നും നവകേരള യാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ എന്നും മറിയക്കുട്ടി പ്രതികരിച്ചു. അതേസമയം അന്നാ ഔസേപ്പിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനവും ആയിട്ടില്ല.
പെൻഷൻ മുടങ്ങിയത് മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപയാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ നേരിട്ട് എത്തി കൈമാറിയത്. എന്നാൽ ഈ തുക കൊണ്ട് എന്താകാനാണെന്നും മുടങ്ങിയിരിക്കുന്ന മുഴുവൻ തുകയും അടിയന്തരമായി നൽകണമെന്നും മറിയക്കുട്ടി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ നടത്തുന്ന നവ കേരളസദസ് സത്യത്തിൽ ജനങ്ങളെ കബളിപ്പിക്കൽ ആണെന്നും കോടികൾ മുടക്കി ഈ പരിപാടി നടത്താൻ പണമുള്ളവർക്ക് എന്തുകൊണ്ട് പെൻഷൻ കൊടുക്കാൻ കഴിയുന്നില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. തനിക്ക് മാത്രം ഒരു മാസത്തെ പെൻഷൻ ലഭിച്ചാൽ പോരാ കേരളത്തിൽ മുഴുവൻ ആളുകൾക്കും മുടങ്ങിയിരിക്കുന്ന പെൻഷൻ തുക ലഭിക്കുന്നതുപോലെ സമരം തുടരുമെന്നും മറിയക്കുട്ടി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
അതേസമയം മറിയകുട്ടിക്ക് ഒരു മാസത്തെ പെൻഷൻ ലഭിച്ചെങ്കിലും സമരത്തിന് ഒപ്പമുണ്ടായിരുന്ന അന്നാ ഔസേഫിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തൊഴിലാളി ക്ഷേമനിധി പെൻഷൻ ആണ് അന്നയ്ക്ക് ലഭിക്കേണ്ടത്. ഇതു നൽകുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കൂടിയായ ക്ഷേമനിധി ബോർഡ് ചെയർമാൻ ഉറപ്പുനൽകിയിരുന്നെങ്കിലും തുക നൽകാൻ ഇവർ തയാറായിട്ടില്ല.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login