ദർശന യു.എ.ഇ ഓക്സിജൻ കോൺസട്രേറ്റർ കൈമാറി

ഷാർജ:ജോലി ചെയ്യാൻ പറ്റാത്ത വിധം ശ്വാസകോശ രോഗം ബാധിച്ച്, ശ്വാസകോശത്തിൻ്റെ ഇടത് വാൾവ് ഒപ്പറേഷനിലൂടെ നീക്കം ചെയത കണ്ണൂർ, ഏഴോം സ്വദേശി രവിക്ക് ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ കോൺസട്രേറ്റർ ദർശന യു.എ.ഇ ക്ക് വേണ്ടി സി.പി സക്കീർ ഹുസൈൻ, എം പി മുഹമ്മദ്, ഷെസിൻ അബ്ദുൾ ജലീൽ, മാധ്യമ പ്രവർത്തകനായ ജയപ്രകാശ് എന്നിവർ ചേർന്ന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സഹകരണത്തോടെയാണ് ദർശന ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്ന് ദർശന രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയും ദർശന പ്രസിഡണ്ട് സി.പി.ജലീലും പറഞ്ഞു.
കോവിഡ് കാലഘട്ടം തുടങ്ങിയത് മുതൽ ഭർശന കിറ്റ് അടക്കമുള്ള ചെറിയ, ചെറിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അവിടെയുള്ള മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ ചെയ്തു വരുന്നുണ്ടെന്നും ഭർശന ഭാരവാഹികൾ പറഞ്ഞു.

Related posts

Leave a Comment