ഭിന്നശേഷിക്കാര്‍ പ്രതിഷേധിച്ചു

തിരുപവനന്തപുരം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ സംസ്ഥാനജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ഉപവസിച്ചു.

ഓരോ അംഗവും അവരവരുടെ ഭവനങ്ങളിലാണ് പ്രതിഷേധം അറിയിച്ചത്. ഇന്ധനങ്ങള്‍ക്ക് അടിക്കടി വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് വാഹനഅലവൻസ് അനുവദിക്കണമെന്ന് ഡി ഏ പി സി സംസ്ഥാനപ്രസിഡന്റ്‌ കൊറ്റാമം വിമൽകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment