ഇന്ധനവിലഃ ഭിന്നശേഷിക്കാരുടെ പ്രതിഷേധം 24 ന്

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിനെതിരെ ഡിഫറന്‍റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്സ് സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധിക്കും. ഈ മാസം 24 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ അവരവരുടെ ഭവനങ്ങളിൽ ഇരുന്ന്ാണു പ്രതിഷേധ സമരം നടത്തുകയെന്ന് ഡിഎ പിസി സംസ്ഥാന പ്രസിഡന്‍റ് കൊറ്റാമം വിമൽ കുമാർ അറിയിച്ചു.
ഇന്ധനവില ദിനം പ്രതി വർദ്ധിപ്പിക്കുന്നത് കാരണം സ്വന്തം മുച്ചക്ര സ്ക്കൂട്ടർ അടക്കമുള്ള വാഹനങ്ങളിൽ യാത്ര ചെയ്ത് നിത്യവൃത്തി നടത്തിവരുന്ന ഭിന്ന ശേഷിക്കാരുടെ ജീവിതം ഇപ്പോൾ ദുരിതത്തിലാണെന്നും, കൊറോണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്ന ശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജ് ഏർപ്പെടുത്താത്ത നടപടി ദു:ഖകരവും പ്രതിഷേധാർഹമാണെന്നും വിമൽകുമാർ പറഞ്ഞു.

Related posts

Leave a Comment