സ്ത്രീധനത്തിനെതിരെ കോഡൂരില്‍ ചുമര്‍ചിത്ര പ്രചാരണം

കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലെ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ സ്ത്രീധനത്തിനും സ്ത്രീ പീഢനത്തിനുമെതിരെ ചുമര്‍ചിത്ര പ്രചാരണം ആരംഭിച്ചു. കുടുംബശ്രീ ജി.ആര്‍.സി. നടപ്പാക്കികൊണ്ടിരിക്കുന്ന ‘സ്വാഭിമാന്‍’ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ചുമര്‍ചിത്ര പ്രചാരണം നടത്തുന്നത്.പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ. ഹാരിഫാ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ ശിഹാബ് അരീക്കത്ത്, പഞ്ചായത്തംഗങ്ങളായ സി.കെ. നീലകണ്ഠന്‍, മുഹമ്മദലി മങ്കരതൊടി, ജി.ആര്‍.സി. മോണിറ്ററിങ് കമ്മിറ്റിയംഗം പി.പി. അബ്ദുല്‍നാസര്‍ മാസ്റ്റര്‍, സി.ഡി.എസ് അക്കൗണ്ടന്റ് എന്‍.കെ. റൈഹാനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രചാരണം പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എം.വി. ഹാജറയും ചുമര്‍ചിത്ര രചനക്ക് ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മിഷാല്‍ അബ്ദുല്ലാഹ്, തന്‍വീര്‍ എന്നിവരും നേതൃത്വം നല്‍കി.

Related posts

Leave a Comment