Connect with us
48 birthday
top banner (1)

National

മോദിയുടെ ‘രാമരാജ്യ’ത്തില്‍ ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ജോലി ലഭിക്കില്ലെന്ന് രാഹുല്‍ഗാന്ധി

Avatar

Published

on

കാണ്‍പൂര്‍: ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും മോദിയുടെ ‘രാമരാജ്യ’ത്തില്‍ അവരോട് വിവേചനം കാണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഇത് എന്ത് തരത്തിലുള്ള രാമരാജ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പിന്നാക്ക വിഭാഗക്കാരാണ്. 15 ശതമാനം ദളിതര്‍. 8 ശതമാനം ആദിവാസികള്‍. 15 ശതമാനം ന്യൂനപക്ഷങ്ങള്‍. എത്ര നിലവിളിച്ചാലും ഈ രാജ്യത്ത് നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കില്ല. നിങ്ങള്‍ പിന്നാക്ക, ദലിത്, ആദിവാസി, ദരിദ്ര ജനറല്‍ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കില്ല, നിങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നില്ല”- രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement
inner ad

രാജ്യത്ത് ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും ദളിതരും ആദിവാസികളുമായ എത്ര പേര്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ദലിത് വിഭാഗത്തില്‍ നിന്നുള്ള മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അകത്തേക്ക് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടിയും സഖ്യവും മുന്നോട്ട് വെക്കുന്ന ജാതി സെന്‍സസിനെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ ഏറ്റവും വിപ്ലവകരമായ ചുവടുവെപ്പാണ് ജാതി സെന്‍സസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും രണ്ടോ മൂന്നോ ശതമാനം ആളുകളുടെ കൈകളിലാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഉജ്വലിക്കുന്ന ജ്വാലയും വീക്ഷണത്തിന്റെ മുത്തുമാണ് ആനന്ദ്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

പിഎഫ് തുക എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം

Published

on

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം ഇനിമുതൽ എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിലൂടെ പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. അടിയന്തര സാഹചര്യങ്ങളിൽ പിഎഫ് സമ്പാദ്യം ഉപയോ​ഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം. നിലവിൽ ഏഴ് കോടി സജീവ അം​ഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത്. ​

Continue Reading

National

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

Published

on

രാജ്യത്ത് ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 11,70,404 കുട്ടികളാണ്
സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു. അതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായതായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്.

Continue Reading

Featured

ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും

Published

on

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു. സെപ്റ്റംബറിൽ പ്രസിഡന്റായതിനു ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനായകയ്ക്കൊപ്പം ഉണ്ടാകും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒക്ടോബർ ആദ്യം ശ്രീലങ്ക സന്ദർശിച്ചപ്പോൾ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.

Continue Reading

Featured