‘ദലിത്​ പെണ്‍കുട്ടിയും രാജ്യത്തിന്‍റെ മകളാണ്’; ഡല്‍ഹിയിലെ ബലാത്സംഗ കൊലയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി നങ്കലില്‍ ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ദലിത്​ കുട്ടിയും രാജ്യത്തിന്‍റെ മകളാണെന്ന്​ രാഹുല്‍ ട്വീറ്റ്​ ചെയ്​തു.

ഞായറാഴ്ച വൈകീട്ട്​ 5.30ഓടെയായിരുന്നു സംഭവം. ഓടിക്കളിച്ച്‌​ തളര്‍ന്നപ്പോള്‍ വെള്ളം കുടിക്കാന്‍ ശ്​മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി​​. വെള്ളം കുടിക്കാന്‍ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെ പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്.പൊലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിന്​ അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട്​ പറഞ്ഞു.

തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്​കരിച്ച​ വിവരം അയല്‍ക്കാരോട്​ പറഞ്ഞതോടെയാണ്​ പുറംലോകം ഈ ക്രൂരകൃത്യം അറിയുന്നത്​. ഇതോടെ ശ്​മശാനത്തിന്​ സമീപം നാട്ടുകാര്‍ ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Related posts

Leave a Comment