യുപിയില്‍ ദളിത് കുടുംബത്തെ വെട്ടിക്കൊന്നു; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും


ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ഭാര്യയും ഭർത്താവും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കൾ ആരോപിച്ചു.ദളിത് വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നിൽ അയൽവാസികളായ ഉന്നത ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. പ്രദേശവാസികളായ 11 പേർക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്.മൃതദേഹങ്ങളിൽമഴുപോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.കൊല്ലപ്പെട്ട കുടുംബവും അയൽവാസികളും തമ്മിൽ ഭൂമി തർക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബർ മാസം അയൽവാസികൾ ഇവരെ മർദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് പ്രവർത്തിച്ചത് ഉന്നതജാതിക്കാർക്ക് അനുകൂലമായാണെന്നും ഇവർ ആരോപിച്ചു.പ്രിയങ്ക ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പ്രിയങ്ക കാണും.

Related posts

Leave a Comment