രോ​ഗമുക്തി നിരക്ക് ഉയർന്നു, പ്രതിദിന ടിപിആർ 1.12%

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ​ഗണ്യമായി കുറയുന്നു. അതേ സമയം രോഗമുക്തി നിരക്ക് ഗണ്യമായി ഉയരുകയാണ്. കഴിഞ്ഞ 35 ദിവസമായി പ്രതിവാര വ്യാപന നിരക്ക് രണ്ട് ശതമാനത്തിൽ താഴെ മാത്രം. 1.18 ശതമാനമാണ് ഈ ആഴ്ചയിലെ നിരക്ക്. രോ​ഗമുക്തി നിരക്ക് 98.19 ശതമാനമാണ്. ആകെ രോ​ഗമുക്തി നേടുന്നവരുടെ ഒരു ശതമാനത്തിലും താഴെയാണു പുതുതായി രോ​ഗം പിടിപെടുന്നവരുടെ എണ്ണമെന്നും ഐസിഎംആർ. 0.47 ശതമാനമാണ് ഇപ്പോൾ ആക്റ്റിവ് കേസുകളിലെ വർധന.

Related posts

Leave a Comment