ദഹിയയ്ക്കു സ്വര്‍ണം ഒരു ഗുസ്തി മാത്രം അകലെ

ടോക്കിയോഃ ഇനി ഒരേ ഒരു ഗുസ്തി കൂടി. രവികുമാര്‍ ദഹിയയ്ക്കും ഇന്ത്യക്കും. അതു കൂടി കൈപ്പിടിയിലൊതുക്കിയാല്‍ രാജ്യവും ദഹിയയും ചരിത്രം കുറിക്കും. 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് സ്വര്‍ണം. ഖസാഖിസ്ഥാന്‍റെ നൂറിസ്ലാം സനായേവിനെ സെമിയില്‍ പൊരുതിത്തോല്പിച്ച ദഹിയയുടെ ഫൈനലിലെ എതിരാളി റഷ്യന്‍ താരം സൂവുര്‍ ഉഗ്വേവ്. ജയിച്ചാല്‍ സ്വര്‍ണം. ഇല്ലെങ്കില്‍ വെള്ളി ഉറപ്പ്. രണ്ടായാലും ഇന്ത്യക്കു വന്‍ നേട്ടം. നാളെ ഉച്ചകഴിഞ്ഞാണു ഫൈനല്‍.

Related posts

Leave a Comment