News
ഡി എ കുടിശിക, മാർച്ച് 26 ന് പ്രതിഷേധ ദിനം : കെ പി എസ് ടി എ
തിരുവനന്തപുരം : ഒരു വിഭാഗത്തിന് കുടിശിക സഹിതം ഒരു ഗഡു ഡി എ അനുവദിക്കുകയും അധ്യാപകർക്ക് നിഷേധിക്കുകയും ചെയ്യുന്ന സർക്കാർ വിവേചനത്തിൽ പ്രതിഷേധിച്ച് വിദ്യാലയങ്ങളിൽ മാർച്ച് 26 ന് അധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാൻ കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 21 ശതമാനം ഡി എ കുടിശികയിൽ 2 ശതമാനം മാത്രം അനുവദിക്കുകയും അതിൽ 3 വർഷത്തെ കുടിശിക നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. രണ്ട് വർഷത്തെ ശമ്പള പരിഷ്കരണ കുടിശികയും നൽകാനുള്ള സർക്കാർ നയം മൂലം ഭാരിച്ച സാമ്പത്തിക നഷ്ടമാണ് അധ്യാപകർക്ക് ഉണ്ടാകുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സന്തുഷ്ടമായ വിദ്യാലയ അന്തരീക്ഷം ഒരുക്കേണ്ട സർക്കാർ കൃത്യമായ നയങ്ങളില്ലാതെ ഈ മേഖലയെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കെ പിഎസ് ടി എ സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ ഗിരിഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,മനോജ് പി എസ്, പി എം നാസർ, പി.വിനോദ്കുമാർ, എം.കെ അരുണ എന്നിവർ സംസാരിച്ചു.
News
എൻ വി പ്രദീപ്കുമാർ സംസ്കാരസാഹിതി വർക്കിംഗ് ചെയർമാൻ
തിരുവനന്തപുരം: കോൺഗ്രസിൻ്റെ സാംസ്കാരിക സംഘടനയായ കെപിസിസി സംസ്കാരസാഹിതിയുടെ സംസ്ഥാന വർക്കിംഗ് ചെയർമാനായി എൻ .വി. പ്രദീപ്കുമാറിനെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നിയമിച്ചതായി സംസ്ഥാന ചെയർമാൻ സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. സംസ്കാരസാഹിതിയുടെ സംസ്ഥാന ചെയർമാനായി സി ആർ മഹേഷ് എംഎൽഎയും ജനറൽ കൺവീനറായി ആലപ്പി അഷ്റഫും സ്ഥാനം ഏറ്റെടുത്തു കൊണ്ട് കെ പി സി സി യിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു എൻ വി പ്രദീപ്കുമാറിന്റെ നിയമനം പ്രഖ്യാപിക്കപ്പെട്ടത്.
കെപിസിസി നിർവാഹ സമിതി അംഗമായും സംസ്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനറായും പ്രവർത്തിച്ച വരികയായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു മുൻ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു മാത്യു കുഴൽനാടൻ എംഎൽഎ, പാലോട് രവി, ഡോ.എം ആർ തമ്പാൻ, കാട്ടൂർ നാരായണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
News
പണിമുടക്ക് നോട്ടീസ് നൽകി
ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് വിശദീകരണ യോഗം കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നെയ്യാറ്റിൻകര താലൂക്ക് ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്. എസ്. സജി, എസ്.വി. ബിജു, എസ്. ബിജു, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് എന്നിവർ പങ്കെടുത്തു
Kerala
ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്
നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക് വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login