Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് പ്രഭാവം; സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമായേക്കും

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala

കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു

Published

on

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.

നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓട്ടോ ഓടിക്കാൻഎത്തി : വീട്ടമ്മയെ ഒപ്പം കൂട്ടി, ഒടുവിൽ ഘാതകനായി

Published

on

കാട്ടാക്കട : മുതിയവിളയില്‍ റബ്ബർ പുരയിടത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു രഞ്ജിത്താണ് കൊലനടത്തിയത് എന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.ഓട്ടോ ഓടിക്കാൻ എത്തിയ ആൾ അവിടെത്തെ വീട്ടമ്മയെ ഒടുവിൽ ഒപ്പം കൂട്ടുകയായിരുന്നു. വീട്ടമ്മയുമായി താമസിച്ചു വരവേയാണ് കൊലപാതകത്തിലേക്ക് കടന്നത്.   ഇയാളുടെ സ്വാഭാവത്തിൽ മാറ്റം വന്നതോടെ മരിച്ച മായാ മുരളി തിരികെ സ്വന്തംവീട്ടിൽ പോകാൻ തയ്യാറായിരുന്നു. പ്രതി രഞ്ജിത്തിനെ  ഉപേക്ഷിച്ചു തിരികെ വരുന്നു എന്ന് ബന്ധുക്കളെയും അറിയിച്ചു .  ഇതായിരുന്നു പ്രതിയ്ക്ക്  കൊലപാതകത്തിന്   പ്രേരണയായത്.  കൊലപാതക സമയം മദ്യലഹരിയിൽ ആയിരുന്ന പ്രതി  കൊലക്കു ശേഷം  വസ്ത്രങ്ങൾ എല്ലാം അവിടെന്നു മാറ്റിയിരുന്നു. പ്രതിയെ പോലീസ് പിടികൂടാതിരിക്കാൻ വിലകൂടിയ മൊബൈൽ ഫോൺ നശിപ്പിച്ച ശേഷം ഉപേക്ഷിച്ചാണ്കൊലയ്ക്ക് ശേഷം  ഇയാൾ ഇവിടെന്നും രക്ഷപ്പെട്ടത്. പ്രധാന റോഡുകൾ ഒഴിവാക്കി ചെറിയ ഇടറോഡുകൾ വഴികൾ  സഞ്ചരിച്ചാണ് യാത്ര ചെയ്തത്. ലോറികൾ കൈകാണിച്ചും ചെറിയ വാഹനങ്ങളിൽ  കയറിയുമാണ് പ്രതി തമിഴ്‌നാട്ടിൽ എത്തിയത്. ഇതിനിടെ അവിടെ ഒരു ഹോട്ടലിലും ജോലിചെയ്തു .  പ്രതിക്ക്മറ്റു  കേസുകൾ ഇല്ലന്നും പക്ഷെ ഇയാളുടെ രീതികളിൽ  ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ പ്രതിക്ക് മറ്റു  പലസ്ത്രീകളുമായി ബന്ധം ഉണ്ടയിരുന്നു. ഇവരെ ഒഴിവാക്കുന്നത് ക്രൂരമായി മർദ്ദിച്ചാണ്. എന്നാൽ മർദ്ദനം ഏറ്റവർ രഞ്ജിത്തിനെ പേടിച്ച്  പരാതിയുമായി എത്തിയിട്ടില്ലന്നും ഇതിൽ പെട്ട ഒരാൾ സാക്ഷിയാണെന്നും കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ പറഞ്ഞു.പ്രതിയെ  തമിഴ്നാട്ടിലെ കമ്പം തേനി ഭാഗത്തു നിന്നുമാണ് പിടികൂടി അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ ഓട്ടോറിക്ഷ സംഭവം നടക്കുന്ന തലേദിവസം ഉപേക്ഷിച്ചതാണ്. രഞ്ജിത്തും, മായാ മുരളിയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തു വരവേ കാട്ടാക്കട ചൂണ്ടുപലകയിൽ വച്ച് കേടായതിനെ തുടർന്നു ഉപേക്ഷിക്കുയായിരുന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Continue Reading

Kerala

സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ
സംസ്ഥാനത്തെ ഡയറ്റുകളിലെ ജീവനക്കാർക്ക് ശമ്പളമില്ല

അടിയന്തിരമായി ശമ്പള വിതരണം നടത്തണമെന്ന് എൻജിഒ അസോസിയേഷൻ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ ഡയറ്റുകളിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്
സംസ്ഥാനത്തെ ഡയറ്റുകളിൽ ശമ്പള വിതരണം മുടങ്ങാൻ കാരണമെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ഡയറ്റുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഉള്ള ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കുമായി കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് നൽകി വന്നിരുന്നത്. നിലവിൽ ശമ്പളം നൽകി വന്നിരുന്ന ശീർഷകം മരവിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണം സർക്കാരും ബന്ധപ്പെട്ട വകുപ്പും വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ യഥാക്രമം ചെലവഴിക്കുന്നതിലെ കെടുകാര്യസ്ഥതയാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ കാരണം.
തിരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ മാസത്തെ ശമ്പളം മാറിയതിനുശേഷം ആണ് ശീർഷകം മരവിപ്പിച്ചിരിക്കുന്നത്. ഇത് ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്. ധനകാര്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഇതിൽ വ്യക്തത വരുത്തേണ്ടതാണ്. പാർടൈം ജീവനക്കാർ മുതൽ ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ വരെയുള്ള ജീവനക്കാർക്ക് ശമ്പളം മാറുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യസ്ഥതയാണ്.
ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട ഡി.എയും സറണ്ടറുമില്ലാതെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.ശമ്പളം പോലും ലഭിക്കാതെ വരുന്നത് നാളിതുവരെയുള്ള ഭരണചരിത്രത്തിൽ ഒരു സർക്കാരിനും സംഭവിക്കാത്തതാണ്. വരുംദിനങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured