Connect with us
48 birthday
top banner (1)

chennai

‘റിമാൽ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

Avatar

Published

on

ചെന്നൈ: സംസ്ഥാനത്ത് വിവിധ മേഖകളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘റിമാൽ’ ചുഴലിക്കാറ്റിന്റെ ഭാഗമായാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29 മുതൽ ഒന്നു വരെ മിതമായ മഴ പെയ്തേക്കും. ചെന്നൈയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില 2–3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും കൂടിയ താപനില 39–40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29–30 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പാമ്പൻ തുറമുഖത്ത് രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറിൽ 110–120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന തെക്കൻ തമിഴ്നാട്ടിൽ താമ്രപർണി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
inner ad

chennai

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം: സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയെന്ന് നടന്‍ വിജയ്

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 35 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി നടനും തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്‌സിലൂടെ പ്രതികരിച്ചു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലാണ് വിജയ് സര്‍ക്കാറിനെ വിമര്‍ശിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 35-ലധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു.

കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.’ – തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷന്‍ എക്‌സില്‍ കുറിച്ചു.

Advertisement
inner ad

ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‌രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

Advertisement
inner ad

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ അതിലും ഉടന്‍ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

Advertisement
inner ad
Continue Reading

chennai

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35ആയി; 100-ലേറെപ്പേർ ചികിത്സയിൽ

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം 35 ആയി. 100-ലേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്‌ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി.

ചെന്നൈയിൽനിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യവിൽപ്പനക്കാരിൽനിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിത്തൊഴിലാളികളാണ് വിഷമദ്യ ദുരന്തത്തിനിരയായത്. മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച കൂടുതൽപേർ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്‌മർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.

Advertisement
inner ad

വ്യാജമദ്യ വിൽപ്പന നടത്തിയ കണ്ണുക്കുട്ടി എന്ന ഗോവിന്ദരാജനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം പിടിച്ചു. മദ്യത്തിൽ മെഥനോളിൻ് അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വ്യാജമദ്യം തടയുന്നതിൽ വീഴ്‌ച വരുത്തിയെന്നു കണ്ടതിനെത്തുടർന്നാണ് കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും മാറ്റിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എം.എസ്. പ്രശാന്ത് ആണ് പുതിയ കളക്ടർ.

Advertisement
inner ad
Continue Reading

chennai

പുഷ്പ 2 ദ റൂള്‍ : റിലീസ് നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍

Published

on

ചെന്നൈ: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ2 ന്റെ റിലീസ് നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബര്‍ ആറിനാണ് ചിത്രമെത്തുക. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്.’പുഷ്പ 2 ദ റൂള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ്. പുഷ്പ: ദി റൈസിന്റെ വന്‍ വിജയത്തിന് ശേഷം, പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ധിച്ചു. സിനിമ പൂര്‍ത്തിയാക്കാനും കൃത്യസമയത്ത് റിലീസ് ചെയ്യാനും ഞങ്ങള്‍ അശ്രാന്ത പരിശ്രമത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് പുഷ്പ 2 ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാന്‍ കഴിയില്ല. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.അതില്‍ ഏറെ സന്തോഷ മുണ്ട്. നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ നല്‍കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പിന്തുണക്ക് നന്ദി’- നിര്‍മാതാക്കള്‍ പറഞ്ഞു.നേരത്തെ ആഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ ആദ്യഭാഗമായ പുഷ്പ: ദി റൈസ് 2021 ഡിസംബര്‍ 17-നാണ് റിലീസ് ചെയ്തത്. ചിത്രത്തിലൂടെ മലയാളി നടന്‍ ഫഹദ് ഫാസിലും പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ എത്തിച്ചുകൊണ്ടവസാനിച്ച പുഷ്പയുടെ തുടര്‍ച്ചയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Advertisement
inner ad

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുഷ്പയുടെ രണ്ടാംഭാഗം എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Advertisement
inner ad
Continue Reading

Featured