കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റിലേക്ക് സൈക്കിൾ യാത്രയുമായി യൂത്ത് കോൺഗ്രസ് ; റാഫിയും വിഷ്ണുവും സെപ്റ്റംബർ 23-ന് യാത്രതിരിക്കും

കൊച്ചി : കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവ് ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധ സൈക്കിൾ യാത്രയുമായി യൂത്ത് കോൺഗ്രസ് നേതാക്കളായ റാഫി കൊല്ലവും സി വിഷ്ണുവും. സെപ്റ്റംബർ 23 ന് കൊല്ലത്തുനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ റാഫി കൊല്ലത്തിന്റെ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് തൊട്ടടുത്ത ദിവസം പാലക്കാട് നിന്ന് സി വിഷ്ണു പ്രതിഷേധ സൈക്കിൾ യാത്ര ആരംഭിക്കും. തുടർന്ന് തൃശ്ശൂരിൽ നിന്നും ഇരുവരും ഒരുമിച്ച് പാർലമെന്റ് ലക്ഷ്യമാക്കി യാത്ര തിരിക്കും. ഈ പ്രതിഷേധ സമര സൈക്കിൾ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ഒട്ടേറെ പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Related posts

Leave a Comment