ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റാലി


തിരുന്നാവായ : ഇന്ധന വില വര്‍ദ്ധനവ് പിന്‍വലിക്കുക,സര്‍ക്കാരുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക, ജനങ്ങളോട് സര്‍ക്കാരുകള്‍ നീതി പുലര്‍ത്തുക,പെട്രോള്‍,ഡീസല്‍,പാചക വാതക,വില വര്‍ദ്ധനവിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും എണ്ണ കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുനാവായ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാവായ ഗാന്ധീസ്തൂപത്തിന് സമീപത്ത് നിന്ന് സൈക്കിള്‍ റാലി നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.സി.അബ്ദുറസാഖ് മാസ്റ്റര്‍ നേതൃത്വം കൊടുത്ത റാലി ഡി.സി.സി.ജന:സെക്രട്ടറി അഡ്വ:കെ.എ.പത്മകുമാര്‍ ഉത്ഘാടനം ചെയ്തു.അച്ചമ്പാട്ട് ബീരാന്‍കുട്ടി,മുളക്കല്‍ മുഹമ്മദലി.രാമചന്ദ്രന്‍ നെല്ലിക്കുന്ന്,ആബിദ് മുഞ്ഞക്കല്‍,പി.നൗഷാദ് മാസ്റ്റര്‍,ഫസലുദ്ധീന്‍ , വാരണാക്കര,എന്‍.മുഹമ്മത്,മുസ്തഫ കുന്നത്ത്,നാസര്‍ ഹാജി കന്മനം, കെ.സി.ശ്രീധരന്‍,കെ.ആനന്ദകുമാര്‍,സി.വി.ബാവ,എന്‍.ഭാസ്‌ക്കരന്‍,
എന്‍.കുഞ്ഞിബാവ,എം.ടി.റിയാസ്,കെ.ടി.വിശ്വനാഥന്‍,റിയാസ്,പ്രദീപ് വാവൂര്‍,സി.പി.മുഹമ്മദ് പ്രസംഗിച്ചു

Related posts

Leave a Comment