ആലംങ്കോട്‌നന്നംമുക്ക് മണ്ഡലം കമ്മറ്റികള്‍ സൈക്കിള്‍ റാലി നടത്തി

ചങ്ങരംകുളംഃ ഇന്ധന വില വര്‍ധിപ്പിച്ചു അമിത നികുതി ഈടാക്കിയും ജനങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി ആഹ്വാനംചെയ്ത പ്രതിഷേധ സൈക്കിള്‍ റാലി നന്നംമുക്ക് ആലങ്കോട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത സൈക്കിള്‍ റാലി നഠത്തി. വെളിയങ്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വഃ എ.എം. രോഹിത് ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉമ്മര്‍ കുളങ്ങര സ്വാഗതവും.ആലങ്കോട് മണ്ഡലം പ്രസിഡണ്ട് പിടി ഖാദര്‍ അധ്യക്ഷയും വഹിച്ചു.സിദ്ദീഖ് ചുള്ളിയില്‍ ,മണി മാസ്റ്റര്‍ കെ.വി യൂസഫ്,ശരീഫ് മാസ്റ്റര്‍,അഷ്‌റഫ് പുറത്താട്ട് , ജലാല്‍ പന്തകാടന്‍, മുസ്തഫ ചാലു പറമ്പില്‍ , റഷീദ്, കെ വി അബ്ദുല്ലക്കുട്ടി, തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു

Related posts

Leave a Comment