സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനം

പൊന്നാനി : ഇന്ധന വില വര്‍ദ്ധനവിന് എതിരേ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കായംകുളത്ത് നിന്ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ പ്രധിഷേധ സൈക്കിള്‍ റാലിയില്‍ മാറഞ്ചേരി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ ചവിട്ടി റാലിയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി ഹാരിസ് കാഞ്ഞിരമുക്കിനും, കെ എസ് യു മാറഞ്ചേരി മണ്ഡലം ഭാരവാഹി അര്‍ഷദ് വടമുക്കിനും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹിളര്‍ കാഞ്ഞിരമുക്കിന്റെയും ,പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ വടമുക്കിന്റെയും ,യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്യാം പറയറിക്കലിന്റെയും നേതൃത്വത്തില്‍ മാറഞ്ചേരി സെന്ററില്‍ വെച്ചു സ്വീകരണം നല്‍കി ,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് നൂറുദ്ധീന്‍ പോഴത്ത് ,സ് അബുബക്കര്‍ ,നജീം വടമുക്ക് ,ഷൌക്കത്ത് വടമുക്ക് ,ജിനീഷ് മുക്കാല ,മുബി പനമ്പാട് ,സെജൂ വടമുക്ക് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment