കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി ഒഴിവാക്കണം


പൊന്നാനി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വര്‍ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചു. കുണ്ടുകടവില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ ജാഥ മാറഞ്ചേരിയില്‍ സമാപിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു.എ പവിത്രകുമാര്‍, ഹിളര്‍ കാഞ്ഞിരമുക്ക്, എന്‍ പി നബില്‍,പി നൂറുദ്ദീന്‍, ഷിജില്‍ മുക്കാല, കെ വി ഹാരിസ്, കെകെ അബ്ദുല്‍ ഗഫൂര്‍,കെ കബീര്‍,ദര്‍വേഷ്, റാഷിദ്,ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment