Connect with us
48 birthday
top banner (1)

Kerala

സൈബർ അധിക്ഷേപ പരാതി; പോലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു

Avatar

Published

on

തിരുവനന്തപുരം: സൈബർ അധിക്ഷേപ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി പൂജപ്പുര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന അച്ചുവിന്റെ പരാതിയിൽ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സൈബർ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അവരെങ്കിലും അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നത്.

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Kerala

മന്ത്രി ആർ ബിന്ദുവിന് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍

Published

on

തൃശ്ശൂർ: മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ കണ്ടെത്തിയത്സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി.

ശനിയാഴ്ച തൃശൂരില്‍ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയില്‍ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നിവേദനം നല്‍കിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു. എന്നാല്‍, പിന്നീട് ഈ അപേക്ഷ ഉള്‍പ്പെടെ റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തുകയായിരുന്നു. ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പമാണ് അപേക്ഷ കണ്ടെത്തിയത്.റോഡില്‍ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷയും ശ്രദ്ധയില്‍പെട്ടത്. അപേക്ഷയില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു പ്രതികരണം. അപേക്ഷ ഒരു തവണ കൂടി വാട്സാപ്പില്‍ അയക്കാനും അവർ ആവശ്യപ്പെട്ടു. അതേസമയം, മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured