ബിരിയാണി ചോദിച്ച സഖാവിന് പിണറായി മുറിച്ച കേക്ക് നൽകി ബൽറാം ; മാസ്സ് മറുപടി

പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ രംഗത്തെ ഇടതു പ്രൊഫൈലുകൾ ഏറ്റവുമധികം ടാർഗറ്റ് ചെയ്യുന്ന വ്യക്തിയാണ് തൃത്താല മുൻ എംഎൽഎ കൂടിയായ വി ടി ബൽറാം. ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിൽ കൃത്യമായി വിചാരണ ചെയ്യാറുള്ള വി ടി സൈബർ സഖാക്കളുടെ പ്രധാന ശത്രുവാണ്. സർക്കാരിനെയും സർക്കാരിന്റെ തെറ്റായ നയങ്ങളെയും വിമർശിക്കാറുള്ള വി ടി യുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നതും ആണ്.

കഴിഞ്ഞദിവസം പാലക്കാട് ഹോട്ടലിൽ ഭക്ഷണം വാങ്ങാനായി കാത്തിരുന്ന ബി ടി ബൽറാമും ആലത്തൂർ എംപി രമ്യ ഹരിദാസും ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന് തുടർച്ചയായി വീട്ടി യുടെ ഫേസ്ബുക്ക് പോസ്റ്റിനു അടിയിൽ കമന്റ് രേഖപ്പെടുത്തിയ സഖാക്കൾക്ക് മാസ് മറുപടിയാണ് വി ടി നൽകിയത്.’ ബിരിയാണി എങ്ങനെ ഉണ്ടായിരുന്നു ‘ എന്ന ഇടതു പ്രൊഫൈലിൽ നിന്നും വന്ന കമൻറിനു മറുപടിയായി പിണറായി വിജയനും ഇടതു നേതാക്കളും ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിയന്ത്രണങ്ങൾ ശക്തമായിരുന്ന തിരുവനന്തപുരത്ത് കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രമാണ് വി ടി മറുപടിയായി നൽകിയത്. കമന്റിനേക്കാൾ കൂടുതൽ ലൈക്കുകളാണ് വി ടി യുടെ മറുപടി കമന്റിന് ലഭിച്ചത്. ഇതുപോലെ മറ്റു കമന്റുകൾക്കും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികൾ വി ടി നൽകിയിട്ടുണ്ട്.

Related posts

Leave a Comment