സോഫ്റ്റ്‌വേര്‍ തകരാര്‍ഃ കേരള ബാങ്കില്‍ വന്‍തട്ടിപ്പ്, ഇടപാടുകള്‍ മരവിപ്പിച്ചു

കൊച്ചിഃ സംസ്ഥാന സഹകരണ ബാങ്കായ കേരള ബാങ്കില്‍ വന്‍ തട്ടിപ്പ്. ഉത്തര്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം ബാങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചു. മൂന്ന് എടിഎമ്മുകളിലായി രണ്ടേമുക്കാല്‍ ലക്ഷം രൂപ ഇതിനകം തട്ടിയെടുത്തു. കൂടുതല്‍ തുക നഷ്ടമായോ എന്നു പോലീസിന്‍റെ സൈബര്‍ സെല്‍ പരിശോധിക്കുന്നു. ബാങ്കിന്‍റെ എടിഎം ഇടപാടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് എടിഎമ്മുകള്‍ മുഖേനയാണ് പണം നഷ്ടമായിരിക്കുന്നത്. ഉത്തര്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പിനു പിന്നില്‍. പണം പിന്‍വലിച്ചിരിക്കുന്നവരുടെ രഹസ്യ കോഡ് യുപി ആസ്ഥമാനമായ ഇടപാടുകളുടേതാണെന്നു സംശയിക്കുന്നു. ബാങ്കിന്‍റെ സോഫ്ഫ് വെയറിലുണ്ടായ തകരാണ് തട്ടിപ്പിനു സഹായകരമായത്. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്ന പണം, ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് ബാങ്കിന്‍റെ അക്കൗണ്ടില്‍ തിരിച്ചെത്താതിരുന്നതാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബാങ്കിന്‍റെ സോഫ്റ്റ്വേറില്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ നിര്‍ദേശപ്രകരാമാണ് എടിഎം വഴിയുള്ള ഇടപാടുകള്‍ നിര്‍ത്തിവച്ചത്. കേരള ബാങ്കിന്‍റെ എടിഎം കൗണ്ടറുകളിലും ബാങ്കിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാനും തടസമുണ്ടാകും.

Related posts

Leave a Comment