Kerala
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: ഇടത് സംഘടന നേതാവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ കേസിലെ പ്രതിയായ ഇടത് സർവീസ് സംഘടന നേതാവ് നന്ദകുമാറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
അച്ചു ഉമ്മന്റെ പരാതിയിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന വ്യാപകമായി വിമർശനം ഉണ്ടായതിന് പിന്നാലെ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. നന്ദകുമാർ ആദ്യം ഹാജരാക്കിയത് താന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്ന ഫോണിനുപകരം മറ്റൊരു ഫോണാണ്. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലീസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാർ നിലവിൽ ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇടത് സംഘടനാ നേതാവായ നന്ദകുമാർ സർവ്വീസിലിരിക്കെയാണ് അധിക്ഷേപം നടത്തിയത്. രാഷ്ട്രീയ സ്വാധീനമാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപമാണ് ബലപ്പെടുന്നത്. നന്ദകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
Kerala
സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
Ernakulam
നവകേരള സദസ്സിൽ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ
പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ.
യൂണിവേഴ്സിറ്റിയിലെ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും നവകേരള
സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ
വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും
ജീവനക്കാരും വിദ്യാർത്ഥികളും
നിർബന്ധമായും പങ്കെടുക്കണമെന്നും
സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login