സി ഡബ്ല്യു സി റിപ്പോർട്ട് കോടതിക്ക് കൈമാറി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിഡബ്ല്യുസി യുടെ റിപ്പോർട്ട് കോടതിക്ക് കൈമാറി. കുഞ്ഞിൻ്റെ മാതാപിതാക്കൾ അജിത്തും, അനുപമയുമാണെന്ന റിപ്പോർട്ടാണ് കുടുംബകോടതിയിൽ നൽകിയിരിക്കുന്നത്. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞിൻ്റെ അമ്മയുടെ വികാരം പരിഗണിക്കണമെന്നാണ് ആവശ്യം. കോടതി തീരുമാനം ഇന്നു തന്നെ ഉണ്ടായേക്കുമെന്ന് സൂചന. അനുകൂലമായാൽ കുഞ്ഞിനെ ഏറെ വൈകാതെ മാതാപിതാക്കൾക്ക് കൈമാറുവാനും നടപടികളുണ്ടാകും. അനുപമയും പങ്കാളി അജിത്തും സമരപ്പന്തലിൽ തന്നെയാണുള്ളത്.

Related posts

Leave a Comment