കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്,

ന്യൂഡൽഹി കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്നു പാർട്ടി ആസ്ഥാനത്ത് ചേരും. സംഘടനാ തെരഞ്ഞെടുപ്പ്, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ, മറ്റ് സംഘടനാ പ്രശ്നങ്ങൾ തുടങ്ങിയവയാണു ഇന്നത്തെ യോ​ഗം ചർച്ച ചെയ്യുക. മുഴുവൻ പ്രവർത്തക സമിതി അം​ഗങ്ങളും ഔദ്യോ​ഗിക ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോ​ഗത്തിൽ പങ്കെടുക്കും. ഇടക്കാല പ്രസിഡന്റ് സോണിയ ​ഗാന്ധിയുടെ അധ്യക്ഷതയിൽ മുഖാമുഖമാണ് യോ​ഗം.
കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം നേരിട്ടു ചേർന്നിട്ടില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഓൺലൈൻ ആയി ചേർന്നിട്ടുമുണ്ട്. അനാരോ​ഗ്യം മൂലം വിശ്രമിക്കുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. മറ്റ് മുതിർന്ന നേതാക്കളെല്ലാം യോ​ഗത്തിനെത്തും.

Related posts

Leave a Comment