Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം, വിദ്യാഭ്യാസ ഗുണമേൻമയ്ക്ക് പാഠ്യ പരിഷ്കരണം മാത്രം പോര: മന്ത്രി

Avatar

Published

on

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഒന്നര വർഷത്തോളം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏകദേശം 900 അധ്യാപകർ മാത്രം ഇതിൽ പങ്കെടുത്തു. സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായാണ് പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് മുമ്പ്, 2007 ലാണ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. അതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതൽ കലാ വിദ്യാഭ്യാസം തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കും. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്.  കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്‌സോ നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. 5 മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്.
അതേസമയം, പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
അതിന് അനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനങ്ങൾ ക്ലാസ്മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ടത്  അധ്യാപകരാണ്.
പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും, തുടർന്ന് അധ്യാപകർക്ക് നല്ല പരിശീലനവും  നൽകാനാണ് ഉദ്ദേശിക്കുന്നത്.
പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റും വികസിപ്പിക്കും.
രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും.
ഇവ രണ്ടും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Continue Reading

Kerala

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി ശിവൻകുട്ടിക്ക് കൈ തരിപ്പ്, തിരിച്ചയച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്‌മരണകൾ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുകയാണ്. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ പ്രസംഗം നിർത്താതെ തന്ത്രപൂർവ്വം ശിവൻകുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവൻകുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.

സ്പ‌ീക്കർ എ.എൻ ഷംസീർ കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. അതും മുഷ്ടിടി ചുരുട്ടിക്കൊണ്ട്. ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു.

Advertisement
inner ad

പണ്ട് നിയമസഭയിലെ പ്രകടനം ഒരു നിമിഷം വിദ്യാഭ്യാസ മന്ത്രിയുടെ മനസിലൂടെ കടന്നുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്ന്; ഷാ​ഫി പ​റ​മ്പി​ൽ എം​പി

Published

on

ന്യൂ​ഡ​ൽ​ഹി: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ ആ​ർ​എ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്നാ​ണ് ഗ​തി​കെ​ട്ട് മാ​റ്റി​യ​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പോ​ലീ​സ് യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​ജി​ത് കു​മാ​റി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സെ​ക്ക​ന്‍റ് പോ​ലും വൈ​കാ​തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Advertisement
inner ad

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​ണ്. മ​ല​പ്പു​റ​ത്തെ മാ​ത്ര​മ​ല്ല ഒ​രു സം​സ്ഥാ​ന​ത്തെ ത​ന്നെ​യാ​ണ് ഇ​തി​ലൂ​ടെ ഒ​റ്റു​കൊ​ടു​ത്ത​ത്.

മ​ല​പ്പു​റ​ത്തെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കി മു​ദ്ര​കു​ത്തി​യ​തി​നു പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ് അ​ജ​ണ്ട​യാ​ണ്. സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു കി​ട​ക്കു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​തു​പോ​ലൊ​രു വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്തി​നാ​ണെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Advertisement
inner ad
Continue Reading

Featured