സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കൊവിഡ് കാട്ടുതീ പോലെ പടരുന്നു. പാർട്ടി പരിപാടികൾ കൊഴുപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related posts

Leave a Comment