ഇ-ബുൾജെറ്റ് വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ നടപടി

കണ്ണൂർ: ഇ ബുൾജെറ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്. കണ്ണൂർ സൈബർ പൊലിസാണ് കേസെടുത്തത്. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേയും നടപടിയുണ്ടാവും.

കലാപത്തിന് ആഹ്വാനം ചെയ്തതിന് ഇ ബുൽജെറ്റ് വ്‌ളോഗേഴ്‌സിന്റെ രണ്ട് കൂട്ടാളികൾക്കെതിരെ നേരത്തെ പൊലിസ് കേസെടുത്തിരുന്നു, കൊല്ലത്തും ആലപ്പുഴയിലുമുള്ളവർക്കെതിരെ ആയിരുന്നു കേസെടുത്തത്. കൂടാതെ കൊവിഡ് മാനദണ്ഡം ലംഘിച്ച തടിച്ചു കൂടിയതിന് പതിനേഴോളം ആളുകൾക്കെതിരെയും കേസെടുത്തിരുന്നു.

Related posts

Leave a Comment