ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ഇനി പാറ്റ് കമ്മിൻസ് നയിച്ചേക്കും

സിഡ്‌നി: പേസ് ബൗളർ പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായേക്കും.സെലക്ടർമാരായ ജോർജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവർ അംഗങ്ങളായുള്ള കമ്മറ്റി കമ്മിൻസുമായി അഭിമുഖം നടത്തിയിരുന്നു. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത.

സഹപ്രവർത്തകയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് ഓസീസ് ടീം പുതിയ ക്യാപ്റ്റനെ തേടുന്നത്.

Related posts

Leave a Comment