ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സാംസ്കാരിക മന്ത്രി രാജി വയ്ക്കണം : ഒഐസിസി

മനാമ : ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ച സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം എന്നും, രാജി വയ്ക്കുന്നില്ല എങ്കിൽ അദ്ദേഹത്തെ ഗവർണർ പുറത്താക്കണം എന്നും ബഹ്‌റൈൻ ഒഐസിസി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരഘടനയുടെ മഹത്വം അറിയാത്ത അദ്ദേഹം മന്ത്രിസ്ഥാനത്തിന് അർഹനല്ല. ഒരു ജനപ്രതിനിധി ആയി ഇരിക്കാൻ പോലും ഇങ്ങനെ സങ്കുചിത മനോഭാവം ഉള്ള ആളുകൾ അർഹരല്ല. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറും, ഭാരത ശില്പി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു വിന്റെയും മറ്റ് പ്രമുഖരായ പണ്ഡിതന്മാരും അടങ്ങിയ ഭരണഘടന കമ്മറ്റി അനേകം ചർച്ചകളും, മറ്റ് ആളുകളുടെ നിർദേശങ്ങളും പരിഗണിച്ചു കൊണ്ട് ഉണ്ടാക്കിയ ഭരണഘടന ബ്രിട്ടീഷ്കാർ പറഞ്ഞു തന്ന് എഴുതിയത് ആണെന്ന് പറഞ്ഞ മന്ത്രി ഇന്ത്യൻ ദേശീയ നേതാക്കളെ പോലും അപമാനിക്കാൻ ആണ് ശ്രമിച്ചത്. ഭരണഘടനയിൽ വിശ്വാസം ഇല്ലാത്ത മന്ത്രി ഇന്ത്യക്കാരൻ ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു.
സംസ്ഥാന സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന ഭരണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനും, ജനശ്രദ്ധ തിരിച്ചു വിടുന്നതിനും വേണ്ടിയുള്ള നടപടികൾ ആണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിന് നേരെയും നടന്ന അക്രമണവും, ഇപ്പോൾ മന്ത്രി തന്നെ നടത്തിയ വിവാദ പരാമർശവും എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ വാർത്താകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Related posts

Leave a Comment