സി.യു.സി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറകല്ലിടൽ കർമ്മം നിർവഹിച്ചു

കെപിസിസി യുടെ സമാദരണീയനായ അധ്യക്ഷൻ ശ്രീ. കെ. സുധാകരൻ എം. പി. യുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ സേവന പ്രവർത്തനത്തിന്റെയും ഭാഗമായി കേരളത്തിലാദ്യമായി CUC നിർമ്മിച്ച് നല്കുന്ന വീടിന്റെ പ്രവർത്തി ഉദ്ഘാടനം ഏലംകുളം മണ്ഡലത്തിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വെച്ചു ഡിസിസി പ്രസിഡന്റ് അഡ്വ. വി. എസ്. ജോയ് നിർവഹിച്ചു.ഏലംകുളം മന സി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊട്ടാരക്കുന്ന് തേലക്കാട്ടുപുരക്കൽ രതീഷ് കുമാറിന് വീട് പുനർനിർമ്മിച്ചു നൽകുന്നത്.
ഏലംകുളം മണ്ഡലത്തിൽ നടക്കുന്ന ജീവകാരുണ്യ തുടർപ്രവർത്തനങ്ങൾക്ക് “പുനർജനി ” എന്നു നാമകരണം ചെയ്യുന്ന ചടങ്ങ് കെ.പി.സി. സെകട്ടറിശ്രി.വി.ബാബുരാജ് നിർവഹിച്ചു.അശരണരെയും ആലംബഹീനരും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്ത് പിടിക്കാൻ സന്നദ്ധരായി മുന്നോട്ട് വന്ന ഏലംകുളം മന സി. യു. സി ഭാരവാഹികളെ പ്രത്യേകം കെ.പി.സി സി പ്രസിഡന്റ് ശ്രീ.കെ സുധാകരൻ എം.പി.അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി.കെ കേശവൻ അദ്യക്ഷത വഹിച്ച യോഗത്തിൽ ബിജു മേക്കാട്ട് സ്വാഗതവും സി.സുകുമാരൻ , നാലകത്ത് ഷൗക്കത്ത് മഠത്തിൽ സുരേഷ് മനഴി ജനാർദ്ദൻ ശശി വളാംകുളം താജുദ്ദീൻ നാല്കണ്ടത്തിൽ ആനന്ദൻ നാസർ ചീലത്ത് എ ആർ ചന്ദ്രൻ സുനിൽ ചിറ ത്തൊടി ശ്രമതി ബിന്ദു എന്നിവർ പ്രസംഗിച്ചു CUC പ്രസിഡന്റ് ശ്രീമതി ആശാ മേക്കാട്ട് നന്ദിയും രേഖപ്പെട്ടത്തി.

Related posts

Leave a Comment