ഫുട്‌ബോൾ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബൻ യുവതി

ഹവാന: ഫുട്‌ബോൾ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബൻ യുവതി. മാവിസ് അൽവാരിസ് എന്ന 37 കാരിയാണ് മറഡോണയ്‌ക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ്, കൗമാരക്കാരിയായിരിക്കെ മറഡോണ തന്നെ ബലാൽസംഗം ചെയ്തതുവെന്നാണ് മാവിസിന്റെ വെളിപ്പെടുത്തൽ.

തനിക്ക് അന്ന് 16 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു എന്നും മാവിസ് കുറ്റപ്പെടുത്തി. 2001 ലായിരുന്നു സംഭവം നടന്നത്. മറഡോണയ്ക്ക് അന്ന് 40 വയസ്സായിരുന്നു. ഹവാനയിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് മറഡോണ ബലാത്സംഗം ചെയ്തതെന്നും മാവിസ് പറഞ്ഞു.

മയക്കുമരുന്നിന് അടിമയായ മറഡോണ ചികിൽസയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് താൻ താരത്തെ ആദ്യമായി കാണുന്നത്. ഹവാനയിലെ ക്ലിനിക്കിലാണ് അദ്ദേഹം കഴിഞ്ഞത്. തൊട്ടടുത്ത മുറിയിൽ തന്റെ അമ്മ ചികിൽസയിലുണ്ടായിരുന്നു.

മറഡോണ തന്റെ വായപൊത്തിപ്പിടിച്ചു. പിന്നെ ബലാൽസംഗം ചെയ്തു. അതേക്കുറിച്ച്‌ ചിന്തിക്കാൻ പോലുമാകുന്നില്ല. തന്റെ കുട്ടിക്കാലം അയാൾ അപഹരിച്ചു. ആ മാനസികാഘാതത്തിൽ നിന്നും മുക്തി നേടാൻ വർഷങ്ങൾ വേണ്ടി വന്നുവെന്നും മാവിസ് അൽവാരിസ് പറഞ്ഞു. ലോകഫുട്‌ബോളിലെ ഇതിഹാസതാരകമായി അറിയപ്പെടുന്ന ഡീഗോ മറഡോണ 2020 നവംബർ 25 നാണ് അന്തരിച്ചത്.

Related posts

Leave a Comment