ക്യൂബൻ എണ്ണ ടാങ്കുകളിലെ തീ പിടുത്തം: മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു


ക്യൂബ: മന്‍റാന്‍സസിലെ പ്രധാന എണ്ണ ടെർമിനലിൽ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു. ക്യൂബയിലെ എണ്ണ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോർച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചതിനെത്തുടർന്ന് എണ്ണ ടെര്‍മിനലുകളിലെ തീ നിയന്ത്രിക്കുന്നതില്‍ ക്യൂബ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രണ്ടാമത്തെ ടാങ്കിൽ നിന്നും വീണ്ടും തീ ഉയര്‍ന്നു. ശക്തമായ തീയില്‍ രണ്ടാമത്തെ ടെര്‍മിനല്‍ തകര്‍ന്ന് വീണെന്ന് മന്‍റാന്‍സസ് പ്രവിശ്യയുടെ ഗവർണർ മരിയോ സബൈൻസ് പറഞ്ഞു. നാലാമത്തെ ടാങ്ക് അപകടാവസ്ഥയിലാണെങ്കിലും ഇതുവരെ തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related posts

Leave a Comment