ചെന്നൈ വീണ്ടും ഐപിഎലിന്റെ ‘സൂപ്പർ കിങ്സ്’

എം.എസ്. ധോണിയുടെയും ‘മഹേന്ദ്രജാല’ത്തിനു മുന്നിൽ വീണു തകർന്നു കൊൽക്കത്ത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി മറികടന്ന ചെന്നൈ സൂപ്പർ കിങ്സ് ഐതിഹാസിക വിജയത്തോടെ ഐപിഎൽ 14–ാം സീസണിന്റെ രാജാക്കൻമാർ. കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. ഡുപ്ലേസിയുടെ (59 പന്തിൽ 86) മികവാണ് ചെന്നൈയ്ക്കു തുണയായത്. എന്നാൽ കൊൽക്കത്തയ്ക്ക്, നിശ്ചിത 20 ഓവറിൽ നേടാനായത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രം. ഒൻപതാം ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈയുടെ നാലാം കിരീടമാണിത്. മൂന്നാം ഫൈനൽ കളിച്ച കൊൽക്കത്തയുടെ ആദ്യ ഫൈനൽ തോൽവിയും.

Related posts

Leave a Comment